ഇടുക്കി കാമാക്ഷിയില്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം: ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍

0 second read
Comments Off on ഇടുക്കി കാമാക്ഷിയില്‍ ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം: ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍
0

ഇടുക്കി: കാമാക്ഷിയില്‍ ഭാര്യയെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് പിടിയില്‍. മാടപ്ര പുന്നത്താനിയില്‍ സുമജനാണ് പിടിയിലായത്. ഭാര്യ ആലീസ് (47) വെട്ടേറ്റ് ഗുരുതരമായ പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അടുക്കളയില്‍ ഭക്ഷണമുണ്ടാക്കി കൊണ്ടു നിന്ന ആലീസിനെ പിന്നില്‍ നിന്ന് വെട്ടുകയായിരുന്നു. തലയ്ക്കും മുതുകിനും വെട്ടേറ്റു. ഇന്നലെ രാത്രി ഏഴിനാണ് സംഭവം.

ആദ്യം തങ്കമണിയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ നിന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആലീസ് അപകടനില തരണം ചെയ്തു. ഒളിവില്‍പ്പോയ സുമജനെ ഇന്ന് പുലര്‍ച്ചെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. വെട്ടേറ്റ ആലീസ് വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയല്‍വാസി ഐമുറിയില്‍ രാകേഷിന്റെ വീട്ടില്‍ എത്തുകയായിരുന്നു. ഇവര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. ആലീസിനെ സുമജന്‍ ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…