നവീന്‍ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് മാധ്യമങ്ങള്‍: കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു

0 second read
0
0

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ നവീന്‍ ബാബുവിന് മാനസികമായി വിഷമം ഉണ്ടാക്കി. മാധ്യമങ്ങളെ ആരും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല. പി പി ദിവ്യ മാധ്യമങ്ങളെ വിളിക്കാന്‍ അവര്‍ സംഘാടക അല്ല. പി.പി. ദിവ്യക്കെതിരെ സംഘടന നടപടി വേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും കണ്ണൂരിലേതും പത്തനംതിട്ടയിലേതുമെല്ലാം ഒരു പാര്‍ട്ടിയാണെന്നും ഉദയഭാനു പറഞ്ഞു.

കളക്ടറെ സംബന്ധിച്ച് കുടുംബത്തിന് അന്നേ തന്നെ സംശയമുണ്ട്. നവീന്‍ ബാബുവും കളക്ടറും തമ്മില്‍ സൗഹാര്‍ദത്തില്‍ ആയിരുന്നില്ല. കളക്ടറുടെ പങ്ക് എന്താണെന്നുള്ളത് ഗവണ്‍മെന്റ് അന്വേഷിച്ച് നടപടി സ്വീകരിക്കും. പിപി ദിവ്യയ്‌ക്കെതിരായുള്ള നടപടികള്‍ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ഫലപ്രദമായി തന്നെ കാര്യങ്ങള്‍ ചെയ്യുമെന്നും ഉദയഭാനു പറഞ്ഞു

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…