പത്തനംതിട്ട അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവല്‍: കാണാം മൂന്നു ദിവസം 300 രൂപയ്ക്ക് 36 സിനിമകള്‍

5 second read
0
0

പത്തനംതിട്ട : 300 രൂപ മുടക്കിയാല്‍ എത്ര സിനിമകള്‍ ആസ്വദിക്കാനാകും. ഏറിപ്പോയാല്‍ മൂന്ന്, സാധാരണഗതിയില്‍ അതിനപ്പുറം സാധ്യമല്ല. എന്നാല്‍, പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒരു 300 വീശിയാല്‍, മൂന്ന് ദിവസം ഇഷ്ടം പോലെ സിനിമകള്‍ കാണാം.

കുറഞ്ഞ ചിലവിൽ ലോക ക്ലാസിക്ക് ചലച്ചിത്രങ്ങൾ കാണാൻ അവസരം ഒരുക്കുകയാണ് പത്തനംതിട്ട ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐ എഫ് എഫ് പി). മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 28 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. 18 ഇന്ത്യൻ ചിത്രങ്ങളിൽ 13 എണ്ണം മലയാളത്തിൽ നിന്നാണ്.

ഡോ. ബിജു സംവിധാനം നിർവ്വഹിച്ച് 2023 ൽ പുറത്തിറങ്ങിയ അദൃശ്യ ജാലകങ്ങൾ, ആനന്ദ് ഏകർഷി ചിത്രം ആട്ടം തുടങ്ങി അനന്തരം, ബി 32 മുതൽ 44 വരെ, കുട്ടിസ്രാങ്ക്, മാൻഹോൾ, നൻപകൽ നേരത്ത് മയക്കം, ഓളവും തീരവും, സ്വരൂപം, വലസൈ പറവകൾ, വാസ്തുഹാര, 1982 ൽ പുറത്തിറങ്ങിയ കെ ജി ജോർജ്ജിൻ്റെ യവനിക, പത്മരാജന്റെ നവംബറിൻ്റെ നഷ്ടം എന്നിവയാണ് മേളയിലെത്തുന്ന മലയാള ചിത്രങ്ങൾ.

കോർട്ട്, ഏക് ദിൻ അചാനക്, മഹാനഗർ, മെർകു തൊടർചി മലയ്, ദ ലഞ്ച് ബോക്സ് എന്നിവയാണ് മറ്റ് ഇന്ത്യൻ ക്ലാസ്സിക്കുകൾ. 1925 ൽ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പോട്ടംകിൻ, 1950 ലെ റാഷമൺ എന്നിവ ഉൾപ്പെടെ 10 ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ നിർബന്ധമാണ്. നഗരത്തിലെ ടൗൺഹാളിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫീസിൽ നേരിട്ടും ഗൂഗിൾ ഫോം മുഖേന ഓൺലൈനായും രജിസ്റ്റർ ചെയ്യാവുന്നതാണ്. കോളേജ് നൽകുന്ന തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന വിദ്യാർത്ഥികൾക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയും ആണ് മേളയുടെ രജിസ്ട്രേഷൻ ഫീസ്. പണം ഓൺലൈനായി അടക്കുന്നതിന് യുപിഐ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നവർക്ക് ഫെസ്റ്റിവൽ ബുക്ക്, ഫിലിം ഷെഡ്യൂൾ, ബാഡ്ജ് എന്നിവ ഉൾപ്പെടുന്ന കിറ്റ് നൽകും. മേളയുടെ പ്രചരണത്തിനായി International film festival of Pathanamthitta എന്ന ഫേസ്ബുക്ക് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ptafilmfest@gmail.com എന്ന ഇമെയിൽ ഐഡിയിലും 9447945710, 9447439851 എന്ന വാട്സാപ്പ് നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്

Load More Related Articles
Load More By Veena
Load More In SHOWBIZ

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…