ശബരിമല: ഭക്തിയുടെ തണല്‍ തീര്‍ത്ത കാനനപാതകളിലൂടെ ഭക്തലക്ഷങ്ങളുടെ ഒഴുക്ക് ആരംഭിക്കുകയാണ്. ഇനി ശരണമന്ത്രങ്ങളുടെ നാളുകള്‍. മണ്ഡല മകരവിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് നാലിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറക്കും.
യോഗനിദ്രയില്‍ നിന്ന് അയ്യപ്പസ്വാമിയെ ഉണര്‍ത്തി ഭക്തജന സാന്നിധ്യമറിയിച്ച് ശ്രീലകത്ത് നെയ്‌വിളക്ക് കൊളുത്തും. തുടര്‍ന്ന് ഗണപതി നടയും നാഗര്‍നടയും തുറന്ന ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് ആഴി ജ്വലി പ്പിക്കും. സന്ധ്യയ്ക്ക് മേല്‍ശാന്തിയുടെ അവരോധന ചടങ്ങ് നടക്കും. കലശമാടിയ ശേ ഷം തന്ത്രി കണ്ഠര് രാജീവര് നിയുക്ത ശബരിമല മേല്‍ശാന്തി എന്‍.അരു ണ്‍ നമ്പൂതിരിയെ കൈപിടിച്ച് ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി അയ്യപ്പന്റെ മൂല മന്ത്രം ചെവിയില്‍ ഓതുന്നതോടെ അടുത്ത ഒരു വര്‍ഷത്തെ പുറപ്പെടാ ശാന്തിയായി അവരോധിക്കപ്പെടും. രാത്രി 10ന് സ്ഥാനം ഒഴിയുന്ന മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ താക്കോല്‍ ഏല്പിക്കും. തുടര്‍ന്ന് താക്കോല്‍ പുതിയ മേല്‍ശാന്തിക്ക് കൈമാറും. വൃശ്ചികം ഒന്നായ നാളെ പുലര്‍ച്ചെ മൂന്നിന് നട തുറക്കും. നിര്‍മ്മാല്യ ദര്‍ശനം, 3.20 ന് ഗണപതിഹോമം, 3.45 ന് നെയ്യഭിഷേ
കം, 7.30 ന് ഉഷപൂജ, 12 ന് ഉച്ചപൂജ, ഒന്നിന് നടയടയ്ക്കും, വൈകിട്ട് മൂന്നിന് വീണ്ടും തുറക്കും. 6.30ന് ദീപാരാധന, രാത്രി ഏഴിന് പുഷ്പാഭിഷേകം, 9.30 ന് അത്താഴപൂജ,11 ന് ഹരിവരാസനം പാടി നടയടയ്ക്കല്‍.