പന്തളം: മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് തീര്‍ഥാടകരെ സ്വീകരിക്കാന്‍ വലിയകോയിക്കല്‍ ക്ഷേത്രവും കൊട്ടാരവും ഒരുങ്ങി. തിരുവാഭരണ ദര്‍ശനം വൃശ്ചികം ഒന്നിന് പുലര്‍ച്ചെ ആരംഭിക്കും. അടുത്ത മാസം 26 ന് അവസാനിക്കും.
വീണ്ടും 31 മുതല്‍ ജനുവരി 11 വരെ സ്രാമ്പിക്കല്‍ കൊട്ടാരത്തിലുള്ള സ്‌ട്രോങ് റൂമില്‍ തിരുവാഭരണ ദര്‍ശനം പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 8.30 വരെ ഉണ്ടായിരിക്കും. ജനുവരി 12 ന് വലിയ കോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉച്ചക്ക് 12 മണി വരെ ദര്‍ശനം ഉണ്ടാകും. ഒരു മണിക്ക് തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് തിരിക്കും.