
തിരുവല്ല: വീട്ടില്‍ സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ കോടയുമായി കവിയൂര്‍ സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. തുണ്ടിയില്‍ പുത്തന്‍വീട്ടില്‍ വീട്ടില്‍ ടി പി വിനോദ് ( 36 ) നെ ആണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച് നാസറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പിടികൂടിയത്. വിനോദിന്റെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. കുളിമുറിക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന മൂന്ന് ജാര്‍ കോട എക്‌സൈസ് സംഘം പിടിച്ചെടുത്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഹുല്‍ സാഗര്‍, അന്‍സറുദ്ദീന്‍, മിനിമോള്‍, രാജിമോള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് കോട പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.