പട്ടാന്നൂര്‍ (കണ്ണൂര്‍): ഗതാഗതപ്രശ്‌നത്തെക്കുറിച്ച് പട്ടാന്നൂര്‍ കെ.പി.സി .എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ട് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൈമാറി.
ശോച്യാവസ്ഥയിലൂടെ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ഇന്ധന നഷ്ടവും അമിതമായ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍ മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും സംബന്ധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വിദ്യാര്‍ഥികളായ കെ. കാര്‍ത്തിക്, മുഹമ്മദ് റിഹാന്‍ എന്നിവര്‍ അധ്യാപിക സി.കെ. പ്രീതയുടെ മേല്‍നോട്ടത്തിലാണ് റി പ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇരുചക്രവാഹനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന 50 പേരില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതര്‍ക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
ജില്ലാ ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും അധ്യാപക പ്രോജക്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും റിപ്പോര്‍ട്ട് നേടിയിരുന്നു.
സംസ്ഥാന ശാസ്ത്രമേളയിലേക്ക് യോഗ്യതയും നേടി. പട്ടാന്നൂര്‍ കെ.പി.സി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍ നേരത്തേ ശാസ്ത്രകോണ്‍ഗ്രസില്‍ ഉള്‍പ്പെടെ അവതരിപ്പിച്ചിട്ടുണ്ട്.