വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ച് എബിവിപി: ചര്‍ച്ചയ്ക്ക് കയറി കൊടി കാണിച്ച രണ്ടു പേര്‍ അറസ്റ്റില്‍

0 second read
Comments Off on വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ച് എബിവിപി: ചര്‍ച്ചയ്ക്ക് കയറി കൊടി കാണിച്ച രണ്ടു പേര്‍ അറസ്റ്റില്‍
0

പത്തനംതിട്ട: ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനി അമ്മു എ. സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് എബിവിപി നഴ്സിങ് കോളജിലേക്ക് എ.ബി.വി.പി മാര്‍ച്ച് നടത്തി. കോളജ് കവാടത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് രണ്ടു നേതാക്കളെ പ്രിന്‍സിപ്പാളുമായി ചര്‍ച്ചയ്ക്ക് അനുവദിച്ചു.

അമ്മുവും മറ്റ് മൂന്ന് വിദ്യാര്‍ഥിനികളുമായുള്ള പ്രശ്നം പരിഹരിച്ചതാണെന്ന് പ്രിന്‍സിപ്പാല്‍ അബ്ദുള്‍ സലാം പറഞ്ഞു. ഒക്ടോബര്‍ 27 ഞായറാഴ്ചയാണ് അമ്മുവിന്റെ പിതാവ് സജീവിന്റെ പരാതി ലഭിക്കുന്നത്. 28 ന് രാവിലെ 9.30 ന് തന്നെ നാലുപേരെയും വിളിച്ചു വരുത്തി. ഒരു പ്രശ്നവുമില്ലെന്ന് എഴുതി നല്‍കിയാണ് അവര്‍ മടങ്ങിയത്. ഇതില്‍ ഒരു കുട്ടിയുടെ നോട്ട് ബുക്ക് കാണാനില്ലെന്ന് കഴിഞ്ഞ ഏഴിന് പരാതി വന്നിരുന്നു. അതിന് ശേഷമാണ് ടൂര്‍ സംബന്ധിച്ച തര്‍ക്കം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പലുമായി സംസാരിക്കുന്നതിനിടെ നേതാക്കള്‍ കൈയില്‍ കരുതിയിരുന്ന എ.ബി.വിപിയുടെ കൊടി പൊക്കിക്കാട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. സീപാസിന് കീഴിലുള്ള നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

52 വര്‍ഷത്തെ ചതി, വഞ്ചനയും വിളിച്ചു പറഞ്ഞ എ. പത്മകുമാര്‍ പുറത്ത്: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു: രണ്ടു പുതുമുഖങ്ങള്‍

പത്തനംതിട്ട: ചതി, വഞ്ചന, 52 വര്‍ഷത്തെ ബാക്കിപത്രം..ലാല്‍സലാം എന്ന് സപിഎം സംസ്ഥാന സമ്മേളനത്…