അയ്യപ്പസന്നിധി ക്ലീന്‍; 24 മണിക്കൂറും പ്രവര്‍ത്തിച്ച് ശബരിമല വിശുദ്ധി സേന വോളണ്ടിയര്‍മാര്‍

0 second read
0
0

ശബരിമല: സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് വൃത്തിയുമായി ബന്ധപ്പെട്ട് പരാതികളില്ല. ജില്ല കലക്ടര്‍ പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ നിയമിക്കപ്പെട്ട വിശുദ്ധി സേന വോളണ്ടിയര്‍മാരാണ് 24 മണിക്കൂറും പ്രവര്‍ത്തിച്ച് ശബരിമലയും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്.എല്‍. സജികുമാര്‍ ആണ് മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ സന്നിധാനത്ത് വിശുദ്ധി സേനയുടെ ചുമതലയിലുള്ളത്. വൃത്തിരഹിതമായ സ്ഥലങ്ങള്‍ കണ്ടെത്തി മാലിന്യ രഹിതമാക്കുകയാണ് ശബരിമല വിശുദ്ധി സേനയുടെ പ്രധാന ദൗത്യം. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇന്‍സിനറേറ്ററില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.

ആയിരം ജീവനക്കാരെയാണ് വിശുദ്ധി സേനയിലേക്ക് നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത്് മാത്രം 300 വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.പമ്പയില്‍ 210, നിലയ്ക്കല്‍ ബേസ് 450, പന്തളം 30, കുളനട 10 എന്നിങ്ങനെയാണ് ആളെ നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്തെ 17 സെഗ്മെന്റുകളായി തിരിച്ചാണ് വിശുദ്ധി സേനയുടെ പ്രവര്‍ത്തനം. ഓരോ സെഗ്മെന്റുകളിലും സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. തിരുമുറ്റം, നടപ്പന്തല്‍, മാളികപ്പുറം ഭാഗത്ത് 24 മണിക്കൂറും ഇവരുടെ സാന്നിധ്യം കാണാം. നടപ്പന്തലില്‍ അയ്യപ്പന്‍മാര്‍ വിരിവയ്ക്കുകയും മറ്റും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക്കും അല്ലാതുള്ള മാലിന്യവും ഇവര്‍ അപ്പപ്പോള്‍ തന്നെ നീക്കം ചെയ്യുന്നു. മാലിന്യം നീക്കുന്നതിന് അഞ്ചു ട്രാക്ടറുകളും ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജില്ല കലക്ടര്‍ ചെയര്‍മാനും അടൂര്‍ ആര്‍.ഡി.ഓ ബി.രാധാകൃഷ്ണന്‍ മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി ഇതിന്റെ മേല്‍ നോട്ടത്തിനായി പ്രവര്‍ത്തിക്കുന്നു.

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…