ഏഴു കുപ്പി ഇന്ത്യന്‍ നിര്‍മിതവിദേശ മദ്യവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

0 second read
Comments Off on ഏഴു കുപ്പി ഇന്ത്യന്‍ നിര്‍മിതവിദേശ മദ്യവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
0

തിരുവല്ല: ഏഴുകുപ്പി ഇന്ത്യന്‍ നിര്‍മിതവിദേശമദ്യവുമായി ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര തോപ്പില്‍ വീട്ടില്‍ മനോജ് (51) ആണ് പെരിങ്ങര ജങ്ഷന് സമീപത്തു നിന്നും പിടിയിലായത്. എസ്.ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പട്രോളിങിനിടെയാണ് പ്രതിയെ തൊണ്ടി മുതല്‍ ഉള്‍പ്പെടെ പിടികൂടിയത്. പ്ലാസ്റ്റിക് ക്യാരി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. പ്രതി അനധികൃതമായി കൈവശം വച്ച് വില്പനയ്ക്ക് സൂക്ഷിച്ചതാണ് ഇവയെന്ന് അനേ്വഷണത്തില്‍ വെളിവായി.ഇയാള്‍ ആറ്റുമണല്‍ കടത്ത്, അബ്കാരി, പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം എന്നീ കേസുകളില്‍ പ്രതിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സംഘത്തില്‍ എസ് ഐ സതീഷ്, എസ് സി പി ഓമാരായ സന്തോഷ്, അനീഷ്,സി.പി. ഓ റിയാസ് എന്നിവരാണ് ഉണ്ടായിരുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരി…