
കൊടുമണ്‍: സ്ലാബ് ഇളകി ഓടയില്‍ വീണ് കെ. എസ്. എഫ്. ഇ ജീവനക്കാരിയുടെ കാലിന് ഒടിവ്. കൊടുമണ്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ കെ. എസ്. എഫ് .ഇ കെട്ടിടത്തിന് മുന്നില്‍ ബുധനാഴ്ച ഉച്ചക്ക് 1. 45 നാണ് അപകടം നടന്നത്. കൊടുമണ്‍ കെ. എസ്. എഫ് . ഇ ജീവനക്കാരി അങ്ങാടിക്കല്‍ സ്വദേശിനി ഷീജ (49)ക്കാണ് പരിക്ക് പറ്റിയത്. ഇതു വഴി നടന്നു പോയപ്പോള്‍ ഓടയുടെ മുകളിലെ സ്ലാബ് ഇളകി ഷീജ ഓടയിലേക്ക് വീഴുകയായിരുന്നു . ഇവിടെ ഓടയുടെ പണികള്‍ നടന്നുകൊണ്ടിരിക്കുകയായതിനാല്‍ സ്ലാബുകള്‍ ഉറപ്പിക്കാതെ ഇട്ടിരിക്കുകയാണ്. ഇതറിയാതെയാണ് നടന്നു പോയത് . ഓടി കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ഷീജയെ അടുരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വലത് കാലിനാണ് പരുക്ക്.