പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണുമെതിരേ അവിശ്വാസം: നോട്ടീസ് നല്‍കിയത് മുന്‍ ബിജെപി കൗണ്‍സിലര്‍ കെ.വി. പ്രഭയുടെ നേതൃത്വത്തില്‍

1 second read
Comments Off on പന്തളം നഗരസഭയില്‍ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണുമെതിരേ അവിശ്വാസം: നോട്ടീസ് നല്‍കിയത് മുന്‍ ബിജെപി കൗണ്‍സിലര്‍ കെ.വി. പ്രഭയുടെ നേതൃത്വത്തില്‍
0

പന്തളം: നഗരസഭയിലെ ബി.ജെ.പി ഭരണ സമിതിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി കൗണ്‍സിലറുടെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍.ഡി.എഫ്.  മുന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. വി പ്രഭയുടെ പിന്തുണയോടെയാണ് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എ.എസ്. നൈസാമിന് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്. തെക്കന്‍ കേരളത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം. അവിശ്വാസ പ്രമേയം നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഇലക്ഷന്‍ കമ്മിഷന്‍ കൗണ്‍സിലര്‍മാര്‍ക്ക് രജിസ്‌ട്രേഡ് കത്ത് അയയ്ക്കും. പിന്നാലെ അവിശ്വാസപ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

നിലവില്‍ ബി.ജെ.പിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ ഭരണകക്ഷിയുമായി അഭിപ്രായ വ്യത്യാസത്തിലാണ്. ഇവരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ കെ.വി.പ്രഭയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെ ഇരുന്നതോടെയാണ് ഭരണപക്ഷത്ത് അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. ഭരണത്തിന്റെ തുടക്കം മുതല്‍ കെ.വി.പ്രഭയും ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇത് പിന്നീട് പരസ്യമായിട്ടുള്ള അസഭ്യം വിളിയിലേക്ക് വരെ എത്തി. കെ.വി. പ്രഭ തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

33 അംഗ നഗരസഭയില്‍ ബി.ജെ.പിക്ക് 18, എല്‍.ഡി.എഫ് ഒമ്പത്, യു.ഡി.എഫ് അഞ്ച്, സ്വതന്ത്രന്‍, എന്നിങ്ങനെയാണ് കക്ഷിനില, എല്‍.ഡി.എഫിലെ ഒമ്പതു കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനും ബി.ജെ.പി പുറത്താക്കിയ കൗണ്‍സിലറും ചേര്‍ന്നാണ് അവിശ്വാസ പ്രമേയം നോട്ടീസ് നല്‍കിയത്. ബി.ജെ.പി കൗണ്‍സിലര്‍മാരായ രണ്ടുപേരുടെ പിന്തുണയും പ്രതിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും എതിരെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

അഴിമതിയും കെടുകാര്യസ്ഥതയും ജനദ്രേഹ നയങ്ങളും തുടരുന്ന നഗരസഭാ ഭരണസമിതിയെ പുറത്താക്കാൻ അവിശ്വാസ പ്രമേയത്തേ പിന്തുണയ്ക്കും യു.ഡി.എഫ്.

പന്തളം:  നഗരസഭാ ഭരണസമിതിക്കെതിരെ സമർപ്പിച്ചിട്ടുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ കെടു കാര്യസ്ഥതയും അഴിമതിയും ജനദ്രോഹ നടപടിയും തുടരുന്ന ഭരണ സമിതിക്കെതിരെ യു .ഡി എഫ് അംഗങ്ങൾ വോട്ടു ചെയ്യാൻ UDF നേതൃയോഗം തീരുമാനമെടുത്തിട്ടുണ്ട്. ജനങ്ങളുടെ മേൽ കെട്ടിട നികുതിയുടെ പേരിൽ അധികഭാരം അടിച്ചേൽപ്പിക്കുകയും സർക്കാർ നൽകുന്ന പദ്ധതി പണത്തിൽ 90 ശതമാനവും നഷ്ടപ്പെടുത്തുകയും ഓണക്കാലത്തും തീർത്ഥാടന കാലത്തുപോലും തെരുവുവിളക്കുകൾ കത്തിക്കാതെയും തീർത്ഥാടന സൗകര്യങ്ങളൊരുക്കാതെയും ശരണവഴികൾ പോലും പൊട്ടിപൊളിഞനിലയിലായിട്ടും ശരണം വിളികളോട് അധികാരത്തിലേറിയവർ തീർത്ഥാടന കാലത്തു തന്നെ അയ്യപ്പശാപത്താൽ സ്വന്തം കക്ഷിയിലെ അന്തശ്ചിദ്രത്താൽ തകർന്നു വീഴുന്നത് ജനങ്ങൾ ആഗ്രഹിക്കുന്നതാണെന്നും ജനഹിതത്തിനൊപ്പമായിരിക്കും യു.ഡി എഫ് എന്നും എപ്പോഴുമെന്നും യു.ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ കെ.ആർ രവി പന്തളം മഹേഷ് സുനിതാ വേണു രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

അഡ്മിറ്റ് കാര്‍ഡില്‍ പേരും വിലാസവും പരീക്ഷാ സെന്ററും അടക്കം വ്യത്യാസം: നീറ്റ് പരീക്ഷാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു: അഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ചതെന്ന് സംശയം

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ പേരും അഡ്രസൂം പ…