ശബരിമല : ഭിക്ഷാടകരെയും അനധികൃത കച്ചവടക്കാരെയും ഒഴിപ്പിച്ചു

0 second read
Comments Off on ശബരിമല : ഭിക്ഷാടകരെയും അനധികൃത കച്ചവടക്കാരെയും ഒഴിപ്പിച്ചു
0

ശബരിമല: തീര്‍ത്ഥാടന പാതയില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുള്ള സാഹചര്യം നിലനില്‍ക്കേ, ഇത്തരത്തില്‍ കാണുന്നവരെ കണ്ടെത്തി പോലീസ് ഒഴിവാക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. തമിഴ്‌നാട് തേനി സ്വദേശിനികളായ സുബ്ബലക്ഷ്മി, വീരമ്മ, സുബുദ്ധ മുത്തുസ്വാമി എന്നിവരെ സന്നിധാനം എസ്.എച്ച്.ഓ അനൂപ് ചന്ദ്രന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

സന്നിധാനത്തും പരിസരങ്ങളിലും മരക്കൂട്ടത്തും മറ്റും ഭിക്ഷാടനം നടത്തിയവരെയാണ് ഇന്ന് സന്നിധാനം പോലീസ് കണ്ടെത്തി നീക്കം ചെയ്തത്. ഇവരുടെ കൈവശം ശബരിമലയിലെത്താനുള്ള പാസുകളോ മറ്റ് രേഖകളോ ഒന്നുമില്ലായിരുന്നു. തുടര്‍ന്ന്, ഇവരെ സാമൂഹിക നീതി വകുപ്പു ഉദ്യോസ്ഥര്‍ക്ക് കൈമാറി. സാമൂഹിക നീതി ഓഫീസര്‍ ഷംലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പമ്പയിലെത്തി സ്ത്രീകളെ ഏറ്റെടുത്തു. കപ്പലണ്ടി കച്ചവടം പോലെ അനധികൃത കച്ചവടത്തില്‍ ഏര്‍പ്പെടുന്നവരെയും പോലീസ് ഒഴിപ്പിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളെപ്പോലെ ഇക്കാര്യത്തില്‍ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പമ്പയില്‍ നിന്നും നിരവധി അനധികൃത കച്ചവടക്കാരെയും ഭിക്ഷാടകരെയും പമ്പ പോലീസിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോഴഞ്ചേരിയില്‍ നിന്നും കഞ്ചാവ് പിടികൂടി: അതിഥി തൊഴിലാളി അറസ്റ്റില്‍

കോഴഞ്ചേരി: ഒരു കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. ബീഹാര്‍ കത…