ഒറിജിനല്‍ കുറുവകള്‍ക്ക് പഴി: മുതലെടുക്കാന്‍ നാടന്‍ കുറുവാ സംഘങ്ങള്‍: നാട്ടാരുടെ ഭീതി മുതലെടുത്ത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം

0 second read
Comments Off on ഒറിജിനല്‍ കുറുവകള്‍ക്ക് പഴി: മുതലെടുക്കാന്‍ നാടന്‍ കുറുവാ സംഘങ്ങള്‍: നാട്ടാരുടെ ഭീതി മുതലെടുത്ത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം
0

കോട്ടയം: കുറുവാപ്പേടിയില്‍ വീട്ടുകാര്‍ നേരത്തെ കതകടച്ച് ഉറങ്ങുന്നത് മുതലെടുക്കുകയാണ് നാടന്‍ സംഘങ്ങള്‍. മുറ്റത്തെ പാത്രവും ഒട്ടുപാലും ഷീറ്റും ഉള്‍പ്പെടെ കൈയില്‍ കിട്ടുന്നതൊക്കെയെടുത്ത് മുങ്ങുകയാണ് ഒരു വിഭാഗം. കഴിഞ്ഞദിവസം വെള്ളൂരില്‍ കുറുവാ സംഘമെന്ന പേരില്‍ മോഷണം നടത്തിയതും ഇത്തരക്കാരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ചുറ്റുമുള്ള തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുറുവാ സംഘങ്ങള്‍ സ്വര്‍ണാഭരണങ്ങളിലാണ് ശ്രദ്ധയൂന്നത്. ആക്രമിച്ച് മോഷണം നടത്തുന്നതും ഇവരുടെ രീതിയാണ്. അതേസമയം പട്രോളിംഗ് ശക്തമാക്കിയിട്ടും ചെറുകിട മോഷ്ടാക്കളെ പിടികൂടാത്തത് പൊലീസിനെതിരെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.?മോഷണം വ്യാപകംജില്ലയുടെ കിഴിക്ക്, പടിഞ്ഞാറ് മേഖലകളില്‍ അടുത്തിടെ വ്യാപക മോഷണമാണ്.

ആക്രിപെറുക്കാനെന്ന വ്യാജേന പകല്‍ സമയം വീട് നോക്കിവച്ച് മോഷണം നടത്തുന്നവരുമുണ്ട്. എന്നാല്‍ ഇവരൊന്നും കുറവാ സംഘമല്ലെന്ന് ഉറപ്പിക്കുന്നു പൊലീസ്. ജില്ലയില്‍ ഈയിടെയുണ്ടായ മോഷണങ്ങളൊന്നും കുറവാ സംഘത്തിന്റെ രീതിയിലല്ലെന്നും പൊലീസ് പറയുന്നു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരി…