
പത്തനംതിട്ട: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തില്‍ ആഹ്‌ളാദത്തോടൊപ്പം സി.പി.എമ്മിനെ വിമര്‍ശിച്ചും ട്രോളിയും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും പാലക്കാട്ടേക്ക് പുറപ്പെടുന്ന ബസില്‍ നീല ട്രോളിബാഗ് കൊടുത്തയച്ചു കൊണ്ടാണ് പ്രതീകാത്മക പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫിനെയും വ്യക്തിപരമായി സ്ഥാനാര്‍ഥി രാഹുലിനെയും ആക്ഷേപിച്ചും അപമാനിച്ചും സി.പി.എം നടത്തിയ ഹീന പ്രചരണത്തിനുള്ള മറുപടിയാണ് പാലക്കാട്ടെ വലിയ വിജയമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പി.കെ.ഇക്ബാല്‍, അജിത് മണ്ണില്‍ നാസര്‍ തോണ്ടമണ്ണില്‍, മനോഷ് ഇലന്തൂര്‍, ലിനു മാത്യു മല്ലേത്ത്, കാര്‍ത്തിക് മുരിംഗമംഗലം, മാരി കണ്ണന്‍, അജ്മല്‍ കരിം, മുഹമ്മദ് അര്‍ഫാന്‍, അന്‍സല്‍ എസ് അമീര്‍ എന്നിവര്‍ പ്രസംഗിച്ചു.