
ശബരിമല: പന്ത്രണ്ട് വിളക്ക് ദിവസമായ ഇന്ന് കര്‍പ്പുര ദീപപ്രഭയില്‍ ജ്വലിച്ച് സന്നിധാനം. വൈകിട്ട് 6.15ന് ദീപാരാധനയോടനുബന്ധിച്ച്തിരുമുറ്റത്തെ വിളക്കുകള്‍ എല്ലാം തെളിച്ച് ആയിരുന്നു ആഘോഷം. പതിനെട്ടാം പടിയുടെ ഇരുവശവുമുള്ള വിളക്കുകളും തിരുമുറ്റത്തെ കല്‍കെട്ടു കള്‍ക്ക് മുകളില്‍ കര്‍പ്പൂരവും കത്തിച്ചതോടെ സന്നിധാനം പ്രശോഭിതമായി. കര്‍പ്പൂര ദീപപ്രഭയില്‍ സന്നിധാനം ജ്വലിച്ച് നില്‍ക്കെ മണിനാദവും ശരണ ഘോഷവും ഇഴുകി ചേര്‍ന്ന സന്ധ്യയില്‍ കലിയുഗവരദന് ദീപാരാധന നടന്നു.