ശബരിമലയില്‍ നെയ്യ് വിളക്ക് സമര്‍പ്പിക്കാന്‍ ഭക്തര്‍ക്കവസരം

0 second read
Comments Off on ശബരിമലയില്‍ നെയ്യ് വിളക്ക് സമര്‍പ്പിക്കാന്‍ ഭക്തര്‍ക്കവസരം
0

ശബരിമല: ഭഗവാന്റെ ഇഷ്ടവഴിപാടായ നെയ്യ് വിളക്ക് സമര്‍പ്പിക്കുവാന്‍ ഭക്ത ജനങ്ങള്‍ക്ക് അവസരം. നെയ് വിളക്കിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്തും അംഗം അഡ്വ.എ അജികുമാറും ചേര്‍ന്ന് സന്നിധാനത്ത് നിര്‍വഹിച്ചു.

ഈ മണ്ഡലകാലത്ത് ഇന്നു മുതല്‍ എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണി മുതല്‍ ദീപാരാധന വരെയാണ് ഭക്തര്‍ക്ക് നെയ് വിളക്ക് സമര്‍പ്പിക്കാന്‍ അവസരം. ഒരു നെയ്യ് വിളക്കിന് 1000 രൂപയാണ് ടിക്കറ്റ് ചാര്‍ജ് . ക്ഷേത്രത്തിന് സമീപമുള്ള അഷ്ടാഭിഷേക കൗണ്ടറില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാം. തുടര്‍ന്ന് നെയ്യ് വിളക്ക് സമര്‍പ്പിക്കുവാനുള്ള സജ്ജീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജു വി നാഥ്, എഇഒ ശ്രീനിവാസന്‍, സോപാനം സ്‌പെഷ്യല്‍ ഓഫീസര്‍ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Load More Related Articles
Comments are closed.

Check Also

അടൂര്‍ മിത്രപുരത്ത് എയ്‌സ് ടെമ്പോയും പിക്കപ്പ് വാനൂം കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതരപരുക്ക്‌

അടൂര്‍: പിക്കപ്പ്‌വാനും എയ്‌സ് ടെമ്പോയും കൂട്ടിയിച്ച് എം.സി റോഡില്‍ അപകടം. എയ്‌സിനുള്ളില്‍…