
പത്തനംതിട്ട: തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ കാരൂര്‍ ഓര്‍ത്തഡോക്‌സ് പളളിക്ക് സമീപം ഇലന്തൂര്‍ പാലച്ചുവട് ജങ്ഷനില്‍ കെ.എസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം.ചൊവ്വാഴ്ച രാവിലെ ആറു മണിക്കായിരുന്നു അപകടം. ശബരിമല തീര്‍ത്ഥാടകരുമായി പമ്പയ്ക്ക് പോയ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുന്നിലും പിന്നിലുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . ബസുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് ചെറിയ പരുക്കുകളുണ്ട്.