കോന്നി: തനിച്ചു താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ച് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയെ പോലീസ് പിടികൂടി. ഏറ്റുമാനൂര്‍ കാണക്കാരി പറമ്പാട്ട് വീട്ടില്‍ സനോജ് എന്ന് വിളിക്കുന്ന എബിന്‍ മോഹനെ(37)യാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ഇയാള്‍ സ്ത്രീയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ദേഹത്ത് മുറിവേല്‍പ്പിച്ചും കൈ കൊണ്ട് വായ് പൊത്തിപ്പിടിച്ചും ക്രൂരമായാണ് ഇയാള്‍ കൃത്യത്തിന് മുതിര്‍ന്നത്. ഇവരുടെ വായ്ക്കുള്ളില്‍ മുറിവ് ഉണ്ടാവുകയും അണപ്പല്ല് പറിഞ്ഞു പോവുകയും ചെയ്തു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട് ഒളിവില്‍ പോയ പ്രതിയെ കാണക്കാരിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടമ്മ ഒറ്റയ്ക്കാണ് താമസമെന്ന് മനസിലാക്കിയ പ്രതി കൃത്യമായ ആസൂത്രണത്തോടെയാണ് വീട്ടിനുള്ളില്‍ കടന്ന് ക്രൂരമായ രീതിയില്‍ കീഴ്‌പ്പെടുത്തി ബലാല്‍സംഗത്തിന് മുതിര്‍ന്നത്. ഭാര്യ വീട്ടില്‍ നാലു മാസമായി ഇയാള്‍ താമസിച്ചു വരികയാണ്. മാരുതി ഷോറൂമില്‍ സ്‌പ്രേ പെയിന്റര്‍ ആയി ജോലി ചെയ്യുന്ന ഇയാള്‍ എന്നും മദ്യപിച്ചാണ് വീട്ടില്‍ എത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഘത്തില്‍ സി.പി.ഓമാരായ അല്‍സാം,അനീഷ്, ജോസണ്‍, അഭിലാഷ് എന്നിവരാണുള്ളത്.