ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍മാണ സാമഗ്രികള്‍ കയറ്റിയ വന്ന തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് ലോറികള്‍ ടൈഗര്‍ റിസര്‍വില്‍ കേരള വനംവകുപ്പ് തടഞ്ഞു.
മഴക്കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് അറ്റകുറ്റപ്പണികള്‍ നടത്താറുണ്ട്. സമീപ ദിവസങ്ങളില്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ അറ്റപ്പണികള്‍ക്കായി എത്തിച്ച സാമഗ്രികള്‍ കയറ്റി വന്ന വാഹനമാണ് വനംവകുപ്പ് വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ തടഞ്ഞത്.
തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ കേരള വനംവകുപ്പിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കുമളിയില്‍ വഴി തടയാന്‍ എത്തിയവരെ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.