കൊച്ചി സ്മാര്‍ട്ട് സിറ്റി; സര്‍ക്കാര്‍ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രന്‍

0 second read
0
0

കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നതിലൂടെ സര്‍ക്കാര്‍ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കമ്പനിയെ കൊണ്ട് നഷ്ടപരിഹാരം അടപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കമ്പനിയുടെ വീഴ്ച കാരണം കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടായിരിക്കുന്നത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിയുടെ 246 ഏക്കര്‍ സ്ഥലം സര്‍ക്കാരിന് താത്പര്യമുള്ളവര്‍ക്ക് കൈമാറാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയമുണ്ട്. നിലവില്‍ ഈ സ്ഥലത്തിന്റെ പല ഭാഗങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അലംഭാവം വ്യക്തമായിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

അമേരിക്കന്‍ പഠനവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: ട്രാവല്‍ ഏജന്‍സി നടത്തുന്ന യുവതി പിടിയില്‍

തിരുവല്ല: വിദേശപഠനത്തിന് വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10,4…