വ്യാജ ഒപ്പിട്ട് മൂലന്‍സ് ഇന്റര്‍ നാഷണല്‍ എക്‌സിം കമ്പനിയുടെ 35,000 ഷെയര്‍ തട്ടിയെടുത്തു: കമ്പനിയുടെ ആറ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കത്തു നല്‍കി: നടപടി ഷെയര്‍ ഹോള്‍ഡറായ മാര്‍ഗരറ്റ് വര്‍ഗീസിന്റെ പരാതിയില്‍: തൃക്കാക്കര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

2 second read
Comments Off on വ്യാജ ഒപ്പിട്ട് മൂലന്‍സ് ഇന്റര്‍ നാഷണല്‍ എക്‌സിം കമ്പനിയുടെ 35,000 ഷെയര്‍ തട്ടിയെടുത്തു: കമ്പനിയുടെ ആറ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കത്തു നല്‍കി: നടപടി ഷെയര്‍ ഹോള്‍ഡറായ മാര്‍ഗരറ്റ് വര്‍ഗീസിന്റെ പരാതിയില്‍: തൃക്കാക്കര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
0

കൊച്ചി: മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന്റെ 35,000 ഷെയര്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തുവെന്ന പരാതിയില്‍ കമ്പനിയുടെ ആറ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കത്തു നല്‍കി. കമ്പനി പ്രമോട്ടര്‍ ആയ മാര്‍ഗരറ്റ് വര്‍ഗീസിന്റെ പരാതിയിലാണ് നടപടി. ഇതു സംബന്ധിച്ച് മാര്‍ഗരറ്റ് നേരത്തേ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ വ്യാജരേഖ ചമച്ചതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സാജു മൂലന്‍ ദേവസി, ഭാര്യ സിനി സാജു, മൂലന്‍ ഡി. ജോസഫ്, ഭാര്യ ആനി ജോസഫ്, ജോയ് മൂലന്‍ ദേവസി, ഭാര്യ കാര്‍മല്‍ ജോയി എന്നിവരാണ് ഈ കേസില്‍ ഒന്നു മുതല്‍ ഏഴു വരെ പ്രതികള്‍. അന്വേഷണം തുടങ്ങിയ തൃക്കാക്കര പോലീസ് പ്രതികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. തുടര്‍ നടപടികള്‍ക്കായി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നുള്ള വിവരങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനിടെയാണ് മാര്‍ഗരറ്റ് വര്‍ഗീസ് നല്‍കിയ പരാതിയില്‍ ആര്‍.ഓ.സി അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

മാര്‍ഗരറ്റ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ പരാതിയില്‍ ഇങ്ങനെ പറയുന്നു.

ഞാനും എന്റെ ഭര്‍ത്താവും കമ്പനിയുടെ തുടക്കകാലം മുതലുള്ള പ്രമോട്ടര്‍മാരാണ്. സൗദി അറേബ്യയില്‍ മറ്റ് ബിസിനസുകള്‍ ഉള്ളതിനാല്‍ ഞങ്ങള്‍ അവിടെ താമസമായിരുന്നു. അതിനാല്‍ നാട്ടിലുള്ള കമ്പനി നോക്കി നടത്തിയിരുന്നത് ഭര്‍ത്താവിന്റെ മൂന്നു സഹോദരന്മാരും പിതാവും ചേര്‍ന്നാണ്. പിന്നീട് കമ്പനി സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തു. അത് പരിഹരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 ന് റിട്ട. ജഡ്ജി കമാല്‍ പാഷയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നു. അന്ന് അവിടെ സാജു മൂലന്‍ ഹാജരാക്കിയ ചില രേഖകളില്‍ കമ്പനിയുടെ 35,000 ഷെയര്‍ കൈമാറ്റം ചെയ്തു കൊണ്ടുള്ള ഒരു പേപ്പര്‍ എന്റെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെട്ടു. വ്യാജമായി ഉണ്ടാക്കി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ചിട്ടുള്ള ഷെയര്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റായിരുന്നു ഇത്. അതില്‍ എന്റെയും ഭര്‍ത്താവിന്റെയും ഒപ്പുകള്‍ വ്യാജമായി ഇട്ടിരിക്കുകയാണ്. ഇങ്ങനെ ഒരു ഷെയര്‍ ട്രാന്‍സ്ഫര്‍ നടന്ന വിവരം എനിക്കോ എന്റെ ഭര്‍ത്താവിനോ അറിയുമായിരുന്നില്ല. ഞങ്ങളുടെ അറിവോ സമ്മതമോ കൂടാതെ നിയമവിരുദ്ധമായിട്ടാണ് ഈ പ്രവൃത്തി നടന്നിട്ടുള്ളത്.

വ്യാജരേഖ ചമച്ച് ഈ ഷെയറുകള്‍ ഭര്‍ത്താവിന്റെ സഹോദരന്മാരുടെ ഭാര്യമാരുടെയും മക്കളുടെയും പേരിലേക്ക് മാറ്റിയെന്ന് ഇപ്പോള്‍ അറിയാന്‍ കഴിയുന്നു. ഞങ്ങളുടെ സ്വന്തം കമ്പനിയില്‍ ഞാനും എന്റെ ഭര്‍ത്താവും ഇപ്പോള്‍ ഷെയര്‍ ഹോള്‍ഡേഴ്‌സ് അല്ല. ഇത് വളരെ ഹൃദയഭേദകമാണ്. ഇതിന് പിന്നില്‍ വ്യക്തമായ ദുരുദ്ദേശം എതിര്‍ കക്ഷികള്‍ക്കുള്ളതായി സംശയിക്കുന്നു. ഇതിനെതിരേ അന്വേഷിച്ച് നടപടിയെടുക്കണം.

കോടതിയും പറഞ്ഞു, കേസെടുത്ത് അന്വേഷിക്കണം

പ്രമോട്ടര്‍മാരുടെ ഒപ്പുകള്‍ വ്യാജമായി രേഖപ്പെടുത്തി ഫോം 7 ബിയിലുള്ള ഷെയര്‍ ട്രാന്‍സ്ഫര്‍ സമര്‍പ്പിച്ച് ഷെയര്‍ കൈമാറ്റം നടത്തിയതിനെതിരേ മാര്‍ഗരറ്റ് വര്‍ഗീസ് ആദ്യം കോടതിയെ സമീപിച്ചിരുന്നു. കേസ് എടുത്ത് അന്വേഷിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കി. തൃക്കാക്കര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളുടെ മൊഴി എടുത്തതല്ലാതെ മറ്റൊന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിനെ സമീപിച്ചത്. പരാതി ഗൗരവമേറിയതാണെന്ന് കണ്ടാണ് ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്.

 

 

 

 

Load More Related Articles
Load More By chandni krishna
Load More In EXCLUSIVE
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …