പാലക്കാട്: ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെര്‍പ്പുളശ്ശേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 73.2 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി മുണ്ടിയം പറമ്പ് ലക്ഷം വീട് കോളനിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
ചെര്‍പ്പുളശേരി മുണ്ടിയംപറമ്പ് ആടാംതോട്ടിങ്കല് വീട്ടില്‍ ബോബോ ഷെഫീഖി(28)നെയാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്. പ്രതി ഉള്‍പ്പെട്ട മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം മണ്ണാര്‍കാട് ഡിവൈ.എസ്.പി സുന്ദരന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേത്യത്വത്തില്‍ ചെര്‍പ്പുളശ്ശേരി എസ്.ഐ ഡി. ഷെബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.