തിരുവല്ല: മലാശയ കാന്‍സര്‍ ചികില്‍സയിലെ നൂതന രീതികള്‍ സംബന്ധിച്ച് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല വന്‍കുടല്‍ കാന്‍സറിനെ അതിജീവിച്ച ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്തു. ബിലീവേഴ്‌സ് റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്യാസ്‌ട്രോ എന്‍ട്രോളജി ഹെപ്പറ്റോളജി ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്‍ ( ബ്രൈറ്റ്) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജോണ്‍ വല്യത്ത് അധ്യക്ഷത വഹിച്ചു. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. സുജിത്ത് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന ഡോ ഫിലിപ്പ് വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഏബല്‍ സാമുവല്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിവേക് ജി. നാഥ് , അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ആന്‍ഡ് ജി ഐ ഓങ്കോസര്‍ജന്‍സ് ഓഫ് കേരളാ സംസ്ഥാന സെക്രട്ടറി ഡോ. എം.എസ്. പീതാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.
വന്‍കുടല്‍, മലാശയ കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗം നേരത്തെ കണ്ടെത്തുവാനും ഫലപ്രദമായി ചികിത്സിക്കുവാനും നിലവിലുള്ള ആധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നതിനെപ്പറ്റി ശില്‍പശാല ചര്‍ച്ച ചെയ്തു. റോബോട്ടിക് കോളോറെക്ടല്‍ സര്‍ജനായ ഡോ. ഫിലിപ്പ് വര്‍ഗീസ് ക്ലാസെടുത്തു. കൂടുതല്‍ സെഷനുകള്‍ ഉള്‍പ്പെടുത്തി വിപുലമായ മെഡിക്കല്‍ കോണ്‍ഫറന്‍സ് നടത്തുവാന്‍ ആലോചിക്കുന്നതായി ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ പ്രഫ.ഡോ.ജോര്‍ജ് ചാണ്ടി മറ്റീത്ര അറിയിച്ചു.