കുളനട: അമോണിയ കയറ്റി വന്ന ലോറിയുടെ ടയര്‍ ഭാഗത്ത് നിന്ന് പുക ഉയര്‍ന്നു. പിന്നാലെ വന്ന കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിവരം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ലോറി നിര്‍ത്തി. വിവരം ലഭിച്ചത് അനുസരിച്ച് സ്ഥലത്ത് വന്ന വന്ന ഫയര്‍ഫോഴ്‌സ് അരമണിക്കൂറോളം വെള്ളം പമ്പ് ചെയ്ത് അപകടം ഒഴിവാക്കി.
എറണാകുളത്തു നിന്നും അമോണിയ സിലിണ്ടര്‍ കയറ്റി തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാക്ടറിയിലേക്ക് പോയ ലോറിയുടെ പിന്നിലെ ഇടതു ടയറിന്റെ ബ്രേക്ക് ലൈനര്‍ ചൂടായതിനെ തുടര്‍ന്നാണ് കനത്ത പുക ഉയര്‍ന്നത്.
എംസി റോഡില്‍ കുളനട മാന്തുക ഭാഗത്ത് പുലര്‍ച്ചെ 12 മണിയോടെ ആണ് സംഭവം ഉണ്ടായത്. ലോറിയില്‍ ഏകദേശം 350 സിലിണ്ടര്‍ ഉണ്ടായിരുന്നു.
പിറകിലെ വാഹനത്തില്‍ വന്ന യാത്രക്കാര്‍ പറഞ്ഞാണ് ഡ്രൈവര്‍ സംഭവം അറിഞ്ഞത്. അടൂര്‍ ഫയര്‍ഫോഴ്‌സില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ സന്തോഷ്, മുഹമ്മദ്, രാഹുല്‍, സുജിത്ത്, ഹരിലാല്‍, സുരേഷ് കുമാര്‍, രാജീവ് എന്നിവര്‍ പങ്കെടുത്തു.