ശബരിമല തീര്‍ഥാടകരുടെ കാര്‍ നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞു: ചങ്ങനാശേരി സ്വദേശി മരിച്ചു

0 second read
Comments Off on ശബരിമല തീര്‍ഥാടകരുടെ കാര്‍ നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞു: ചങ്ങനാശേരി സ്വദേശി മരിച്ചു
0

ശബരിമല: ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് വയോധികന്‍ മരിച്ചു. ചങ്ങനാശ്ശേരി പനച്ചിക്കാട് കൊച്ചുമേച്ചേരിയില്‍ വീട്ടില്‍ ബാബു (65) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഒമ്പത് വയസുകാരി അരുഷി, ശശി, അര്‍ജുന്‍, ഡ്രൈവര്‍ ശരത് (42) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് മൂന്നിന് അട്ടത്തോടിനും ചാലക്കയത്തിനുമിടയില്‍ പൊന്നാമ്പാറയില്‍ ആയിരുന്നു അപകടം. മോട്ടോര്‍ വാഹന വകുപ്പ് ക്യൂ.ആര്‍.ടി ടീമും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…