മുംബൈ: 500 രൂപ നല്‍കാത്തതിന് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് യുവാവിനെ കുത്തിക്കൊന്നു. മുംബൈയിലെ ബാന്ദ്ര റെയില്‍വേസ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍വെച്ചാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നിര്‍മല്‍ നഗര്‍ പൊലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട നസീം ഖാനും പ്രതികളിലൊരാളായ ഷദാബ് ഖാനും (21) കഴിഞ്ഞ ആറ് മാസമായി പരസ്പരം അറിയാമെന്നും അടുത്തിടെ ഷദാബിന്റെ കൈയില്‍നിന്ന് നസീമിന്റെ ഫോണ്‍ അബദ്ധത്തില്‍ തകരാറ് സംഭവിച്ചു. ഇത് നന്നാക്കുന്നതിന് 1000 രൂപ ചെലവ് വന്നതായും പോലീസ് പറഞ്ഞു. നസീം ഉടന്‍ പണം ആവശ്യപ്പെട്ടു, അതിനാല്‍ ഷദാബ് നസീമിന്റെ വീട്ടിലെത്തി 500 രൂപ നല്‍കി. ബാക്കി 500 രൂപ ഭാര്യയോട്, അന്ന് രാത്രി 12 മണിക്കകം നല്‍കാമെന്ന് പറഞ്ഞു.
എന്നാല്‍, മുഴുവന്‍ പണവും ഉടന്‍ വേണമെന്ന് നാസിം ഷദാബിനോട് പറഞ്ഞു. ഇതേച്ചൊല്ലി വ്യാഴാഴ്ച രാത്രി വൈകി ബാന്ദ്ര റെയില്‍വേ പാലത്തിന് താഴെവെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഷദാബിന്റെ മൂത്ത സഹോദരന്‍ ഷാനുവും (22) ഒപ്പം ചേര്‍ന്നതോടെ വാക്കുതര്‍ക്കം കൈയ്യാങ്കളിയായി മാറി. പിന്നീട് രാത്രി 11.30ഓടെ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനിലെ ഏഴാം നമ്ബര്‍ പ്ലാറ്റ്‌ഫോമിന്റെ കോണിപ്പടിയിലൂടെ നടക്കുമ്‌ബോള്‍ ഇരുവരും നസീമിനെ പിന്തുടര്‍ന്ന് കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.
നാസിമിനെ ബാന്ദ്രയിലെ ഭാഭ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് ഉടന്‍ തന്നെ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുകയും ചെയ്തു. ഇരുവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം പോലീസ് കേസെടുത്തു, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.