സ്ത്രീകള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ പിന്തുടര്‍ന്ന് ആക്രമിച്ച കേസില്‍ 4 പ്രതികളെ കോയിപ്രം പോലീസ് പിടികൂടി

0 second read
Comments Off on സ്ത്രീകള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ പിന്തുടര്‍ന്ന് ആക്രമിച്ച കേസില്‍ 4 പ്രതികളെ കോയിപ്രം പോലീസ് പിടികൂടി
0

പത്തനംതിട്ട : കുമ്പനാട്ട് കരോള്‍ സംഘത്തെ ആക്രമിച്ച കേസില്‍ 4 പ്രതികളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല ചുറ്റിപ്പാറയില്‍ ഷെറിന്‍ (28), മീന്‍ചിറപ്പാട്ട് വീട്ടില്‍ ബിബിന്‍ (30), കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയില്‍ കുറ്റിയില്‍ അനന്തു (25), അജിന്‍ (20)എന്നിവരാണ് പിടിയിലായത്. കുമ്പനാട് വച്ചാണ് സംഭവം. ഇലന്തൂര്‍ നെല്ലിക്കാല കല്ലു കാലായില്‍ വീട്ടില്‍ നിന്നും കോയിപ്രം നെല്ലിക്കാല കരിയില മുക്ക് സയണ്‍ വില്ല വീട്ടില്‍ എം.എസ്.മിഥിനും സംഘത്തിനുമാണ് മര്‍ദനമേറ്റത്.

മിഥിന്റെ നേതൃത്വത്തില്‍ കരോള്‍ നടത്തി ഷിന്റോ എന്നയാളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കുമ്പനാട് ബേക്ക് വേള്‍ഡ് ബേക്കറിയുടെ മുന്‍വശം വച്ച് പതിനഞ്ചോളം വരുന്ന ആള്‍ക്കാര്‍ മിഥിന്‍ കാറിന്റെ ഹെഡ്‌ലൈറ്റ് ഡിം അടിച്ചില്ല എന്നു പറഞ്ഞ് തര്‍ക്കിച്ചു. പ്രശ്‌നം സംസാരിച്ച് പരിഹരിക്കുകയും ചെയ്തു. ഷിന്റോയുടെ വീടിന്റെ മുന്നിലെത്തിയപ്പോള്‍, കരോള്‍ സംഘത്തിലെ ഏറ്റവും പിന്നില്‍ ഉണ്ടായിരുന്ന ആളുകളുമായി പ്രതികള്‍ ബഹളം ഉണ്ടാക്കുന്നത് കേട്ട്, മിഥിനും കൂട്ടുകാരും അവിടേക്കെത്തി.

കാര്യം അന്വേഷിച്ച മിഥിനെ ഒന്നാംപ്രതി മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടി തടഞ്ഞപ്പോള്‍ വലതു കൈയുടെ വിരലിന് പരുക്കേറ്റു. തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദനം തുടങ്ങി. എബ്രഹാം ജോര്‍ജ്, ഭാര്യ ഷൈനി ജോര്‍ജ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. ഷൈനി ജോര്‍ജിനെ പ്രതികള്‍ കയ്യേറ്റം ചെയ്തു. തടസം പിടിച്ച ജോണ്‍സണ്‍ എന്നയാള്‍ക്കും മര്‍ദ്ദനമേറ്റു.

കരോള്‍ സംഘത്തിലെ അംഗങ്ങള്‍ വീടുകളിലേക്ക് ഭയന്ന് ഓടിക്കയറിയപ്പോള്‍, പ്രതികള്‍ ഗേറ്റ് ചാടിക്കടന്ന് വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
മിഥിന്റെ പരാതി പ്രകാരം കേസെടുത്ത കോയിപ്രം പോലീസ് ഉടനടി നാലു പ്രതികളെ വീടുകളുടെ സമീപത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തു. തിരുവല്ല ഡിവൈ.എസ്.പി എസ് ആഷാദിന്റെ മേല്‍നോട്ടത്തില്‍, കോയിപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയത്. എസ് ഐ ജി ഗോപകുമാര്‍ , ഗ്രേഡ് എസ് ഐ ഷൈജു, എസ് സി പി ഓ സുരേഷ്, സി പി ഓമാരായ മനൂപ്, സുജിത് എന്നവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…