എറണാകുളം: ചൈന ശ്രീലങ്കയുടെ സുഹൃദ് രാജ്യമാണെന്നും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ഇതില്‍ ഇന്ത്യ ആശങ്കപ്പെടേണ്ട ആവശ്യമില്ല. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒന്നിനെക്കുറിച്ചും ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നും തന്നെ ശ്രീലങ്കയുടെ മണ്ണില്‍ വെച്ചു പൊറുപ്പിക്കില്ല. ചൈനയും ഞങ്ങളുടെ സുഹൃത്തുക്കളാണ്. അവരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഇന്ത്യന്‍ താത്പര്യങ്ങളെ ഹനിക്കുന്ന ഒന്നും തന്നെ ഉണ്ടാകില്ല. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം സാംസ്‌കാരികപരമായുള്ളത് കൂടിയാണ്. അതിനാല്‍ അത് കൂടുതല്‍ ദൃഢമാണ്”. അലി സാബ്രി പറഞ്ഞു.
ഇന്ത്യയുടെ അതിവേഗ വളര്‍ച്ച ശ്രീലങ്കയ്ക്ക് സന്തോഷം നല്‍കുന്നുവെന്നും ഇന്ത്യയ്‌ക്കൊപ്പം ദക്ഷിണ മേഖലയും വളരുകയാണെന്നും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയെ ശ്രീലങ്ക ഉറ്റുനോക്കുകയാണെന്നും ഇന്ത്യയുടെ പുരോഗതിയ്ക്ക് ഭാഗവാക്കാകാന്‍ ശ്രീലങ്കയും ശ്രമിക്കുമെന്നും അലി സാബ്രി കൂട്ടിച്ചേര്‍ത്തു.
2022 ജൂലൈ 22 നാണ് അലി സാബ്രി ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. രാജ്യത്തെ പ്രമുഖ മുസ്ലീം നേതാവ് കൂടിയായ അലി.