
ആലപ്പുഴ: പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ ബന്ധുവീട്ടില്‍ താമസിപ്പിച്ച പത്തൊന്‍പതുകാരി ആ വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിനിയായ യുവതിയാണ് പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്.
ആണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.തന്നെ യുവതി ലൈംഗികമായി പീഡിപ്പിച്ചെന്ന് പതിനാറുകാരന്‍ മൊഴി നല്‍കിയിട്ടുണ്ട്.മറ്റൊരു യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്നും പിന്‍മാറുന്നതിനായിട്ടാണ് ബന്ധു വീട്ടില്‍ കൊണ്ടാക്കിയത്.ഇതിനു പിന്നാലെ ബന്ധു വീട്ടിലെ 16 കാരനുമായി യുവതി നാടു വിടുകയായിരുന്നു.
മൈസൂര്‍, പാലക്കാട്, പളനി,മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പതിനാറുകാരനൊപ്പം യുവതി ഒളിവില്‍ താമസിച്ചു. പതിനാറുകാരന്റെ അമ്മ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പല സ്ഥലങ്ങളിലെത്തിച്ച് തന്നെ പീഡിപ്പിച്ചെന്ന് പതിനാറുകാരന്‍ മൊഴിയും നല്‍കി. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇരുവരും പിടിയിലാകുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.