പൊടിയാടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം: ഡ്രൈവറെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്

0 second read
Comments Off on പൊടിയാടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവം: ഡ്രൈവറെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്
0

തിരുവല്ല: തിരക്കേറിയ റോഡില്‍ അമിതവേഗതയിലെത്തി കൊടുംവളവില്‍ ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ചെന്നിത്തല തൃപ്പെരുംതുറ സന്തോഷ് ഭവനില്‍ സുരേന്ദ്രന്‍ (70) മരിച്ച കേസില്‍ ടിപ്പര്‍ ലോറി െ്രെഡവര്‍ കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പില്‍ രമേശ് കുമാറി (45)നെയാണ് പുളിക്കീഴ് പോലീസ്അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ന് തിരക്കേറിയ തിരുവല്ല-പൊടിയാടി റോഡില്‍ പച്ചമണ്ണ് കയറ്റി വന്ന ടിപ്പറാണ് സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചത്. പൊടിയാടി ഐ സി ഐ സി ഐ ബാങ്കിന് വടക്കുവശം വലിയ വളവ് കഴിഞ്ഞ് അതേ ദിശയില്‍ പോയ്‌ക്കൊണ്ടിരുന്ന സ്‌കൂട്ടറിനെ അതിവേഗത്തിലെത്തിയ ടിപ്പര്‍ വേഗം കുറയ്ക്കാതെ മറികടക്കുമ്പോള്‍ ഇടിക്കുകയായിരുന്നു. സുരേന്ദ്രന്‍ വാഹനവുമായി റോഡില്‍ വീണു. തലയിലൂടെ ലോറിയുടെ പിന്നിലെ ഇടതുവശത്തെ ചക്രം കയറിയിറങ്ങി. ഹെല്‍മെറ്റ് പൊട്ടി തലതകര്‍ന്ന് തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു.

ലോറി ഡ്രൈവര്‍ക്കെതിരെ പുളിക്കീഴ് പോലീസ് കേസെടുത്തു. മൃതദേഹം
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

ബി.ജെ.പി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു:അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.കെ ബിനുമോന്‍ ജനറല്‍ സെക്രട്ടറിമാര്‍: ആര്‍. ഗോപാലകൃഷ്ണന്‍ കര്‍ത്ത ട്രഷറര്‍

പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോ…