
ചിറ്റാര്‍: കര്‍ത്താവില്‍ നാം എല്ലാവരും ഒന്നാണെന്ന് ലോകത്തോട് ഏറ്റു പറയുന്ന സുദിനമാണ് ക്രിസ്മസെന്ന് മാര്‍ത്തോമാ സഭ റാന്നി- നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത. ചിറ്റാറില്‍ നടന്ന സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാപഭാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കാനാണ് യേശു ഭൂമിയിലേക്ക് കടന്നു വന്നത്. വിഭാഗീയത മറന്ന് ഒന്നാണെന്നുള്ള ക്രൈസ്തവ സന്ദേശമാണ് നമ്മള്‍ ലോകത്തിന് നല്‍കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. യു.സി.എഫ് പ്രസിഡന്റ് റവ.സി.കെ കൊച്ചുമോന്‍ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം.പി മുഖ്യ സന്ദേശം നല്‍കി. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ വിശിഷ്ട വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. യു.സി.എഫിന്റെ വെബ്‌സൈറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആദര്‍ശ വര്‍മ്മ, തോമസ് എബ്രഹാം പേരങ്ങാട്ട്, സുകുലാല്‍, വി.കെ. പ്രമോദന്‍, നസീര്‍ കൂത്താടിപറമ്പില്‍, എം.ബി. രാധാകൃഷ്ണന്‍നായര്‍, മുഹമ്മദ് അമീന്‍ മൗലവി അല്‍ ഖാസിരി, റവ. റിജോ മാത്യു ജോയി,
ഫാ. ജോണ്‍ വില്‍സണ്‍ മേലേടത്ത്, ഫാ: സെബിന്‍ ഉള്ളാട്ട്, റവ. ജോയിഷ് പാപ്പച്ചന്‍, ഫാ. ജോണ്‍ സാമുവേല്‍, ഫാ. ജോബി വര്‍ഗീസ്, ഫാ. ഫിലിപ്പ് മാത്യു, റവ. സജി ലൂക്കോസ്, റവ. ലാസര്‍, റവ. ടി.ജെ. എബ്രഹാം, ഫാ: ജോണ്‍ അച്ചുതപറമ്പില്‍, ജിന്റോ, വാളിപ്ലാക്കല്‍ ജോജി, ജോര്‍ജ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ഐക്യറാലിയില്‍ ആയിരങ്ങള്‍ അണി നിരന്നു. കുതിര രഥം, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്‍ഡ് മേളം, നിശ്ചല ദൃശ്യങ്ങള്‍, ക്രിസ്മസ് കരോള്‍ സംഘം, തമ്പോലം എന്നിവയുടെ അകമ്പടിയോടെ വര്‍ണാഭമായ റാലിയില്‍ 20 ദേവാലയങ്ങളുടെ വിശ്വാസികള്‍ അണിനിരന്നു. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം പ്രത്യേകം തയ്യാറാക്കിയ അലന്‍ പ്രിയങ്ക നഗറിലാണ് പരിപാടികള്‍ നടന്നത്. കരിമരുന്ന് പ്രയോഗം, ഗാനമേള ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഭാഗമായി സംഘടിപ്പിച്ചിരുന്നു.