അനധികൃതമായി ചെളിമണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി പിടികൂടി

0 second read
Comments Off on അനധികൃതമായി ചെളിമണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി പിടികൂടി
0

തിരുവല്ല: അനധികൃതമായി ചെളിമണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി പുളിക്കീഴ് പോലീസ് പിടികൂടി. പുളിക്കീഴ് ആലുംതുരുത്തി ഡക്ക്ഫാം റോഡില്‍ സ്‌നേഹതീരത്തിനു പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് ലോറി ചെളിമണ്ണ് കയറ്റി വരുന്നതു കണ്ട് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ചത്. നിരണം കാട്ടുനിലം സെന്റ് തോമസ് പള്ളിക്ക് സമീപം പന്നിക്കണ്ടതില്‍ പാടത്ത് നികത്താന്‍ എത്തിച്ചതാണെന്നാണ് ഡ്രൈവര്‍ ചെങ്ങന്നൂര്‍ വെണ്മണി വിളയില്‍ താഴത്തേതില്‍ പ്രസന്നന്‍ (44) പോലീസിനോട് പറഞ്ഞത്.

എന്നാല്‍, ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ പ്രകാരം ചെന്നിത്തല മാന്നാര്‍ തിരുവന്‍ വണ്ടൂര്‍ എന്നീ പഞ്ചായത്ത് പരിധികളില്‍ വരുന്ന കനാലിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ഇട്ട് ബോണ്ട് ബലപ്പെടുത്താന്‍ ചെങ്ങന്നൂര്‍ പി ഐ പി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നുള്ള അനുമതി പത്രമാണ് ഉള്ളതെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍, മതിയായ അനുമതിപത്രമോ പാസ്സോ ഇല്ലാതെ അനധികൃതമായാണ് ചെളിമണ്ണ് കടത്തിക്കൊണ്ടുവന്നതെന്ന് ബോധ്യപ്പെട്ടു. വാഹനം പിടിച്ചെടുത്തു പോലീസ് തുടര്‍നടപടികള്‍ കൈകൊണ്ടു. എസ് ഐക്കൊപ്പം എസ് സി പി ഓ മനോജ് കുമാര്‍, സി പി ഓമാരായ സന്ദീപ്, രവികുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…