ശബരിമല: നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും കാല ഭേദങ്ങള്‍ക്കനുസരിച്ച് പരിഷ്‌ക്കരിക്കപ്പെടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ക്ഷേത്രത്തില്‍ ഷര്‍ട്ട് ഇട്ടു കൊണ്ട് കയറാന്‍ അനുവദിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ആരോഗ്യപരമായ സംവാദത്തിലൂടെയും ചര്‍ച്ചകളിലൂടേയും ആയിരിക്കണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകള്‍ ഉണ്ട്. അവരുടെ അഭിപ്രായ സമന്വയവും തന്ത്രി സമൂഹത്തിന്റെയും അഭിപ്രായവും അറിഞ്ഞ് സര്‍ക്കാരുമായി കൂടിയാലോചിച്ചേ ഇത് സംബന്ധിച്ച് ഒരു തീരുമാനം എടുക്കാന്‍ കഴിയൂ. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ ഉടുപ്പിട്ടും അല്ലാതെയും കയറി ദര്‍ശനം നടത്തുന്നുണ്ട്. ഇവിടെ അങ്ങനെ ഒരു ഡ്രസ് കോഡും ഇല്ലെന്നും പ്രസിഡന്റ് പറഞ്ഞു.