
ശബരിമല: അട്ടത്തോട്ടില്‍ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രാവിലെ 11.30ന് ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ഹരീഷ് (27), ശിവകുമാര്‍ (28), തരുണ്‍ (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.