മണ്ണടിയില്‍ തെരുവുനായ നാലു പേരെ കടിച്ചു: ഹരിതകര്‍മ സേനാംഗത്തിന് ഉള്‍പ്പെടെ പരുക്ക്: നായ പിന്നീട് ചത്തു്

0 second read
Comments Off on മണ്ണടിയില്‍ തെരുവുനായ നാലു പേരെ കടിച്ചു: ഹരിതകര്‍മ സേനാംഗത്തിന് ഉള്‍പ്പെടെ പരുക്ക്: നായ പിന്നീട് ചത്തു്
0

അടൂര്‍: മണ്ണടിയില്‍തെരുവുനായആക്രമണത്തില്‍നാലു പേര്‍ക്ക് പരുക്ക്.മണ്ണടികുറ്റിയില്‍വീട്ടില്‍ഗീത(51),കാഞ്ഞിരവിളപുത്തന്‍വീട്ടില്‍ശാമില(38), ചക്കാലകിഴക്കേതില്‍അനീഷ(30),കുറുമ്പോലില്‍വീട്ടില്‍അനൂപ്(44) എന്നിവരെ ജനറല്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചക്ക് 2.30നും വൈകിട്ട് നാലിനും ഇടയിലാണ്ആക്രമണംഉണ്ടായത്. മണ്ണടി വേലുത്തമ്പിദളവ ജങ്ഷന് സമീപം നില്‍ക്കുകയായിരുന്ന ഹരിത കര്‍മ്മസേനാംഗമായ ഗീതയെയാണ് ആദ്യം നായ ആക്രമിച്ചത്. ഇവരുടെ ഇടതുകാലിനാണ് കടിയേറ്റത്. തുടര്‍ന്ന്പുതൂട്ട് മുക്കില്‍ സ്‌കൂളില്‍ പോയ കുട്ടിയെ വിളിക്കാന്‍ എത്തിയ അനീഷയെ ആക്രമിച്ചു. ഇവരുടെ ഇടതുകൈത്തണ്ടയില്‍ കടിച്ച നായയെ കൈയിലിരുന്ന ഷാള്‍ ഉപയോഗിച്ച് ചുറ്റിയതോടെ ഇത് കുതറിയോടി രക്ഷപെട്ടു. തൊട്ടടുത്ത് തയ്യല്‍ തൊഴിലാളിയായ അനൂപിനെ ബൈക്കില്‍ നിന്ന് ഇറങ്ങുമ്പോഴാണ് നായ ആക്രമിച്ചത്. ഇയാളുടെ വലതുകാലില്‍ ആഴത്തില്‍ മുറിവേറ്റു. തൊഴിലുറപ്പ് തൊഴിലാളിയായ ശാമിലയെ മേമനപ്പടിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ആക്രമിച്ചത്. ഇവരുടെ ഇടതുകൈയ്ക്കും ഇടതുകാലിനും കടിയേറ്റു. പട്ടിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…