ഡ്രൈവര്‍ ഉറങ്ങിപ്പോയി: വനംവകുപ്പിന്റെ ജീപ്പ് കാത്തിരുപ്പ് കേന്ദ്രവും തകര്‍ത്ത് രണ്ടു കൈയാല കയറി നിന്നു: പോലീസ് വരുമ്പോഴും അപകടത്തില്‍പ്പെട്ട ജീപ്പില്‍ ഡ്രൈവര്‍ ഉറക്കം!

0 second read
Comments Off on ഡ്രൈവര്‍ ഉറങ്ങിപ്പോയി: വനംവകുപ്പിന്റെ ജീപ്പ് കാത്തിരുപ്പ് കേന്ദ്രവും തകര്‍ത്ത് രണ്ടു കൈയാല കയറി നിന്നു: പോലീസ് വരുമ്പോഴും അപകടത്തില്‍പ്പെട്ട ജീപ്പില്‍ ഡ്രൈവര്‍ ഉറക്കം!
0

മണ്ണാറക്കുളഞ്ഞി: പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ മൂഴിയാര്‍ മുക്കില്‍ ആന്റോ ആന്റണി എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് സ്ഥാപിച്ച കാത്തിരുപ്പ് കേന്ദ്രം വനംവകുപ്പിന്റെ ജീപ്പ് ഇടിച്ചു തകര്‍ന്നു. രണ്ട് ദിവസം മുന്‍പ് രാത്രിയിലാണ് സംഭവം. നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്ത കൈയാലയില്‍ ഇടിച്ച ശേഷം കാത്തിരുപ്പ് കേന്ദ്രത്തില്‍ കൂടി കയറി മൂഴിയാര്‍ റോഡിലേക്ക് ഇറങ്ങി വീണ്ടും കൈയാലയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം അതു വഴി വാഹനത്തില്‍ വന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജീപ്പിന് അടുത്ത് ചെന്നപ്പോള്‍ ഒന്നും അറിയാതെ ഡ്രൈവര്‍ ഉറക്കത്തില്‍ ആയിരുന്നു. അദ്ദേഹമാണ് അപകടത്തില്‍പ്പെട്ട ജീപ്പിന്റെ ഡ്രൈവറെ വിളിച്ചുണര്‍ത്തുകയായിരുന്നു. ശേഷം മലയാലപ്പുഴ പോലീസിലും വിവരം അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നും എത്തിയ ജീപ്പ് ആയിരുന്നു അപകടത്തില്‍പെട്ടത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…