കുറവര്‍ മഹാസഭയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജന്മാരെ തിരിച്ചറിയണമെന്ന് നേതാക്കള്‍:കോടതി വിധി എതിരായിട്ടും വ്യാജന്മാര്‍ പ്രവര്‍ത്തനം തുടരുന്നുവെന്നും ആക്ഷേപം

0 second read
Comments Off on കുറവര്‍ മഹാസഭയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജന്മാരെ തിരിച്ചറിയണമെന്ന് നേതാക്കള്‍:കോടതി വിധി എതിരായിട്ടും വ്യാജന്മാര്‍ പ്രവര്‍ത്തനം തുടരുന്നുവെന്നും ആക്ഷേപം
0

പത്തനംതിട്ട: ഇന്ത്യന്‍ കമ്പനീസ് ആക്ട് പ്രകാരം 1949 ല്‍ രജിസ്റ്റര്‍ ചെയ്ത അഖില കേരള കുറവര്‍ മഹാസഭയാണ് നിയമപ്രകാരമുള്ളതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതേ രജിസ്റ്റര്‍ നമ്പരില്‍ പ്രവര്‍ത്തിക്കുന്ന അഖില തിരുവിതാംകൂര്‍ കുറവര്‍ മഹാസഭ എന്ന സംഘടന വ്യാജനാണെന്നും സംസ്ഥാന പ്രസിഡന്റ് വി. കുട്ടപ്പന്‍, ജനറല്‍ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

1949 ല്‍ രജിസ്റ്റര്‍ ചെയ്ത അഖില തിരുവിതാംകൂര്‍ കുറവര്‍ മഹാസഭ 1956 ല്‍
കേരള സംസ്ഥാനം രൂപം കൊണ്ട അഖില കേരള കുറവര്‍ മഹാസഭ എന്ന് അറിയപ്പെട്ടു തുടങ്ങി. പിന്നീട് ഇതിന്റെ പേര് അഖില കേരള കുറവര്‍ മഹാസഭ എന്ന് രജിസ്‌ട്രേഷനിലും മാറ്റം വരുത്തി. എന്നാല്‍, 1949 ലെ രജിസ്‌ട്രേഷന്‍ നമ്പരായ 20, ലൈസന്‍സ് നമ്പരായ 1079 എന്നിവയ്ക്ക് മാറ്റമുണ്ടായില്ല. ഇപ്പോള്‍ ഇതേ രജിസ്റ്റര്‍ നമ്പരിലും ലൈസന്‍സ് നമ്പരിലും പ്രവര്‍ത്തിക്കുന്നത് അഖില കേരള കുറവര്‍ മഹാസഭയാണ്.

കൊല്ലം, കൊട്ടാരക്കര,പത്തനാപുരം, കോന്നി, കോഴഞ്ചേരി, മാവേലിക്കര, ചെങ്ങന്നൂര്‍, അടൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല എന്നീ താലൂക്കുകളിലായി അഖില കേരള കുറവര്‍ മഹാസഭയ്ക്ക് 413 കരയോഗങ്ങളുമുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. 2013 ല്‍ ഇവിടെ നിന്നും തെറ്റിപ്പിരിഞ്ഞ മനോജ്, ഗണേശന്‍ എന്നിവര്‍ ചേര്‍ന്ന് അഖില തിരുവിതാംകൂര്‍ കുറവര്‍ മഹാസഭ ഉണ്ടാക്കുകയും അതിന് 1949 ലെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അഖില കേരള കുറവര്‍ മഹാസഭയ്ക്ക് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഹൈക്കോടതിയിലും പിന്നീട് പത്തനംതിട്ട മുന്‍സിഫ് കോടതിയിലും ഹര്‍ജി ഫയല്‍ ചെയ്തു. രണ്ടിടത്തും അഖില കേരള കുറവര്‍ മഹാസഭയ്ക്ക് അനുകൂലമായ വിധിയുണ്ടായി. 1949 ലെ രജിസ്‌ട്രേഷന്‍ പ്രകാരമുള്ള സംഘടന അഖില കേരള കുറവര്‍ മഹാസഭയാണെന്ന് കോടതികള്‍ വിധിച്ചു. ഈ സാഹചര്യത്തില്‍ അഖില തിരുവിതാംകൂര്‍ കുറവര്‍ മഹാസഭ വ്യാജനാണെന്നും യഥാര്‍ഥ സംഘടന അഖില കേരള കുറവര്‍ മഹാസഭയാണെന്നും പ്രസിഡന്റ് വി. കുട്ടപ്പന്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…