വിശ്വശാന്തിക്കായി പിന്നിട്ടത് കാല്‍നടയായി 8000 കിലോമീറ്റര്‍: തെലങ്കാന സംഘം സന്നിധാനത്ത്

0 second read
Comments Off on വിശ്വശാന്തിക്കായി പിന്നിട്ടത് കാല്‍നടയായി 8000 കിലോമീറ്റര്‍: തെലങ്കാന സംഘം സന്നിധാനത്ത്
0

ശബരിമല: വിശ്വശാന്തിക്കായുള്ള പ്രാര്‍ഥനയുമായി വടക്കേ ഇന്ത്യ നിന്ന് എണ്ണായിരത്തോളം കിലോമീറ്റര്‍ കാല്‍നടയാത്രചെയ്ത് ശബരിമല സന്നിധാനത്ത് എത്തി രണ്ട് ഭക്തര്‍. കാസര്‍കോട് കുഡ്ലു രാംദാസ് നഗര്‍ സ്വദേശികളായ സനത്കുമാര്‍ നായക്, സമ്പത്ത്കുമാര്‍ ഷെട്ടി എന്നിവരാണ് 223 ദിവസം കാല്‍നടയായി യാത്രചെയ്ത് അയ്യപ്പസന്നിധിയണഞ്ഞത്.

ബദ്രിനാഥില്‍നിന്ന് തുടങ്ങി വിവിധ തീര്‍ഥാടനകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും സന്ദര്‍ശിച്ചാണ് ഇവര്‍ ഇരുമുടിക്കെട്ടുമേന്തി സന്നിധാനത്ത് എത്തിയത്. ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങള്‍ സന്ദര്‍ശിച്ച് മറ്റ് തീര്‍ഥാടനകേന്ദ്രങ്ങളും യാത്രയില്‍ ഇവര്‍ സന്ദര്‍ശിച്ചു. മേയ് 26ന് ട്രെയിന്‍ മാര്‍ഗം കാസര്‍കോട് നിന്ന് തിരിച്ച ഇവര്‍ ബദരിനാഥില്‍ എത്തുകയും, ജൂണ്‍ 2 ന് കെട്ട്നിറച്ച് മൂന്നിന് അവിടെനിന്ന് കാല്‍നടയായി തിരിച്ചു. അയോധ്യ, ഉജ്ജയിനി, ദ്വാരക, പുരി ജഗന്നാഥ്, രാമേശ്വരം, അച്ചന്‍കോവില്‍, എരുമേലി വഴിയാണ് സന്നിധാനത്ത് എത്തിച്ചേര്‍ന്നത്. വിവിധ സ്ഥലങ്ങളില്‍ ക്ഷേത്രങ്ങളില്‍ തങ്ങുകയും, അവിടുത്തെ ഭക്ഷണം കഴിക്കുകയും, മറ്റു സ്ഥലങ്ങളില്‍ പാചകം ചെയ്തു കഴിച്ചുമാണ് യാത്ര തുടര്‍ന്നത്.
സന്നിധാനത്ത് എത്തിയ സനത്കുമാര്‍ നായകിനെയും സമ്പത്ത്കുമാര്‍ ഷെട്ടിയെയും ചുക്കുവെള്ളം നല്‍കി സ്പെഷ്യല്‍ ഓഫീസര്‍ പ്രവീണ്‍, അസി. സ്പെഷ്യല്‍ ഓഫീസര്‍ ഗോപകുമാര്‍ എന്നിവര്‍ സ്വീകരിച്ചു.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…