
അടൂര്‍: പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ കൈ നീരു വച്ച് സ്റ്റീല്‍ വള മുറുകി. ഫയര്‍ ഫോഴ്‌സ് സംഘം വള മുറിച്ചു നീക്കി. പന്തളം പോലീസ് പാര്‍ട്ടി, അടൂര്‍ ഫയര്‍ സ്‌റ്റേഷനില്‍ നേരിട്ടെത്തിച്ച മുളമ്പുഴ വലിയ തറയില്‍ വീട്ടില്‍ ജോജന്‍ ഫിലിപ്പിന്റെ (42) കൈയിലെ സ്റ്റീല്‍ വളയാണ് ഷിയേഴ്‌സ്, കട്ടിങ്ങ് മെഷീന്‍ എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി മുറിച്ചു മാറ്റി.സീനിയര്‍ ഫയര്‍ ഓഫീസര്‍ വൈ. അജീഷ് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ അരുണ്‍ ജിത്ത്,ദിപിന്‍, അനീഷ് കുമാര്‍, രാജേഷ്, ഹോം ഗാര്‍ഡ് മോനച്ചന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.