
പത്തനംതിട്ട: വടശ്ശേരിക്കരയില്‍ വൈദ്യുതാഘാതമേറ്റ് തമിഴ്‌നാട് സ്വദേശിയായ അയ്യപ്പ ഭക്തന്‍ മരിച്ചു. കൃഷ്ണഗിരി ഹോസൂര്‍ സ്വദേശി നാഗരാജന്‍ (58) ആണ് മരിച്ചത്. തീര്‍ഥാടന പാതയില്‍ വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രത്തിന് സമീപം പാലത്തിന്റെ വശത്ത് ഉണ്ടായിരുന്ന കേബിളില്‍ ഉണ്ടായിരുന്ന വൈദ്യുതി പ്രവാഹമാണ് അപകടത്തിനു കാരണമെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 50 അംഗ തീര്‍ഥാടക സംഘത്തിന്റെ ഒപ്പമാണ് നാഗരാജന്‍ ഉണ്ടായിരുന്നത്. പാലത്തിനു സമീപം ഒഴിഞ്ഞ സ്ഥലത്ത് മൂത്രം ഒഴിക്കുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ
വൈദ്യുതി ബന്ധം വിഛേദിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.