
പത്തനംതിട്ട: ജില്ലയിലെ ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. ജില്ലാ വരണാധികാരി അഡ്വ. ആര്‍.ജെ. പത്മകുമാര്‍, ഉപവരണാധികാരികളായ അജിത് പുല്ലാട്, സലിംകുമാര്‍ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
ജി. രാജേഷ് കൃഷ്ണ (തിരുവല്ല), ടിറ്റു തോമസ് (മല്ലപ്പള്ളി), ദീപ ജി. നായര്‍
(ആറന്മുള), വിപിന്‍ വാസുദേവ്(പത്തനംതിട്ട), അനീഷ് പി. നായര്‍ (റാന്നി), സിനു എസ്. പണിക്കര്‍ (അയിരൂര്‍), രഞ്ജിത് മാളിയേക്കല്‍ (കോന്നി), രഞ്ജിത് ഗോപാലകൃഷ്ണന്‍ (ചിറ്റാര്‍), ജി. ഗിരീഷ് കുമാര്‍ (പന്തളം), ബി. അനില്‍കുമാര്‍ (അടൂര്‍), എന്നിവരാണ് മണ്ഡലം പ്രസിഡന്റുമാര്‍.
മണ്ഡലം തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ പക്ഷം വ്യക്തമായ മേല്‍ക്കൈ നേടി. എതിര്‍പക്ഷത്തെ അടിച്ചൊതുക്കിയാണ് പ്രസിഡന്റുമാരുടെ നിര്‍ണയം ഉണ്ടായരിക്കുന്നത്. മണ്ഡലം പ്രസിഡന്റ്്, ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചയില്‍ രണ്ടു വട്ടം ജില്ലാ കമ്മറ്റി ഓഫീസില്‍ അടി നടന്നിരുന്നു.