അമ്മയുടെ സാന്നിധ്യത്തില്‍ പതിനഞ്ചുകാരിക്ക് താലികെട്ട്: പിന്നാലെ മൂന്നാറിലെത്തിച്ച് പീഡനം, യുവാവും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍

0 second read
Comments Off on അമ്മയുടെ സാന്നിധ്യത്തില്‍ പതിനഞ്ചുകാരിക്ക് താലികെട്ട്: പിന്നാലെ മൂന്നാറിലെത്തിച്ച് പീഡനം, യുവാവും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍
0

പത്തനംതിട്ട: അമ്മയുടെ സാന്നിധ്യത്തില്‍ പതിനഞ്ചുകാരിയെ താലികെട്ടിയ ശേഷം മൂന്നാറിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെയും പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.  ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശ് (25), കുട്ടിയുടെ അമ്മ(35) എന്നിവരാണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.  ഫോണ്‍ മുഖേനെ വലയിലാക്കിയ പെണ്‍കുട്ടിയെയാണ് വിവാഹവാഗ്ദാനം ചെയ്ത് താലി ചാര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇതിന് ഒത്താശ ചെയ്തുവെന്ന് വെളിവായതിനെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.

കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് പിതാവിന്റെ മൊഴിപ്രകാരം കേസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കുട്ടിയെ കാണാതായി എന്നായിരുന്നു പരാതി. കുട്ടിയെ മാതാവിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും അമല്‍ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. ചുട്ടിപ്പാറയിലെത്തിച്ച് മാതാവിന്റെ സാന്നിധ്യത്തില്‍ കഴുത്തില്‍ താലിചാര്‍ത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അന്ന് വൈകിട്ട് മൂന്നാറിലേക്ക് കൊണ്ടുപോയി. അമ്മയും ഒപ്പം പോയി.

ഞായറാഴ്ച രാവിലെ മൂന്നാര്‍ ടൗണിനു സമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. മാതാവ് ശുചിമുറിയില്‍ പോയ തക്കം നോക്കി അമല്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ മൂവരെയും കണ്ടെത്തി. പെണ്‍കുട്ടിയെ കോന്നി നിര്‍ഭയ ഹെന്റി ഹോമിലെത്തിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമലിനെതിരെ ബലാല്‍സംഗത്തിനും പോക്‌സോ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സംരക്ഷണചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിര്‍വഹിക്കാത്തതിന്റെ പേരില്‍ മാതാവിനെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.ഐ വി.എസ്.കിരണ്‍, എസ്.സി.പി.ഓമാരായ സുധീഷ് കുമാര്‍, ഇര്‍ഷാദ്, രതീഷ്, സി.പി.ഓമാരായ പ്രിയേഷ്, ആതിര എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…