
അടുര്‍: ഇളമണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കിലേക്കുള്ള പാതയില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. ടിപ്പര്‍ ലോറി ഡ്രൈവര്‍
മൈനാഗപ്പള്ളി തൊടുവയല്‍ അഖില്‍ ദേവ് (30) ജനറല്‍ ആശുപത്രിയിലും
കുന്നിട ചെളിക്കുഴി സൂര്യാലയത്തില്‍ സുലത (47), സൂര്യന്‍ (18), ഇളമണ്ണൂര്‍, വിളയില്‍ നിലത്തില്‍ ഷൈജു ബേബി (37), പൂതങ്കര അമ്പാടി സോമന്‍ പിള്ള (61) എന്നിവരെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കിന്‍ഫ്ര പാര്‍ക്കിന് സമീപത്ത് നിന്നും കെ.പി.റോ ഡിലേക്ക് കടക്കാനായി ഇറക്കം ഇറങ്ങി വരവേയാണ് പാറ കയറ്റിയ ചെറിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. മൈനാഗപ്പള്ളിയിലേക്ക് പാറയു മായി പോവുകയായിരുന്നു ടിപ്പര്‍ ലോറി. ഇവിടെ സ്റ്റാന്‍ഡില്‍ കിടന്ന നാല് ഓട്ടോറിക്ഷയിലും റെഡിമിക്‌സ് വാഹനം, കാലിയായിരുന്ന പെട്രോള്‍ ടാങ്കര്‍ ലോറി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ഒരു ഓട്ടോറിക്ഷ സമീപത്തെ തോടിന്റെ
വശത്തേക്ക് മറിഞ്ഞു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവര്‍ക്കും ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്.