പതിനാറുകാരിയായ കാമുകി വീട്ടില്‍ വന്നതിന് പോലീസ് ഫോണ്‍ പിടിച്ചെടുത്തു: കാമുകിയുടെ വീടിന് മുന്നില്‍ കൈത്തണ്ട മുറിച്ച് കാമുകന്റെ ആത്മഹത്യാശ്രമം: സംഭവം ഏനാത്ത്‌

0 second read
Comments Off on പതിനാറുകാരിയായ കാമുകി വീട്ടില്‍ വന്നതിന് പോലീസ് ഫോണ്‍ പിടിച്ചെടുത്തു: കാമുകിയുടെ വീടിന് മുന്നില്‍ കൈത്തണ്ട മുറിച്ച് കാമുകന്റെ ആത്മഹത്യാശ്രമം: സംഭവം ഏനാത്ത്‌
0

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. കാമുകന്റെ ഫോണ്‍ പരിശോധനയ്ക്കായി പോലീസ് പിടിച്ചെടുത്തു. കാമുകിയുടെ വീടിന് മുന്നിലെത്തിയ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ചെങ്ങമനാട് സ്വദേശിയായ പതിനെട്ടുകാരനാണ് ഏനാത്ത് തട്ടാരുപടിയില്‍ കൈഞരമ്പ് മുറിച്ചത്. പ്രദേശത്തുള്ള പതിനാറുകാരിയുമായി യുവാവ് സ്‌നേഹത്തിലായിരുന്നു. കഴിഞ്ഞ 17 ന് പതിനാറുകാരിയെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. അന്ന് വൈകിട്ട് പെണ്‍കുട്ടിയെ കാമുകന്റെ വീട്ടില്‍ നിന്ന് ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കാമുകന്റെ മൊബൈല്‍ഫോണ്‍ എസ്എച്ച്ഓ വാങ്ങി വച്ചു. ഫോണ്‍ തിരികെ വാങ്ങാന്‍ ഇന്നലെ യുവാവ് ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തി. ഫോണ്‍ വൈകിട്ട് തരാമെന്ന് എസ്എച്ച്ഓ അറിയിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് പോയ യുവാവ് കാമുകിയുടെ വീടിന് മുന്നിലെത്തി കൈത്തണ്ട മുറിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. ഭയന്നു പോയ വീട്ടുകാര്‍ ഉടനെ ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ച ശേഷം കൈത്തണ്ടയ്ക്ക് രണ്ടു തുന്നലിട്ട് വിട്ടയച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

തിരുവല്ല-കുമ്പഴ റോഡിന്റെ പുനരുദ്ധാരണത്തിന് 10.50 കോടി

പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയായ തിരുവല്ല കുമ്പഴ റോഡ…