കുളനടയില്‍ ട്രക്ക് ഇടിച്ചു തകര്‍ത്ത് ട്രെയിലര്‍: ട്രക്ക് തെറിച്ചു ചെന്നിടിച്ച് തകര്‍ന്നത് രണ്ടു കാറുകള്‍: മൂന്നു പേര്‍ക്ക് പരുക്ക്

1 second read
0
0

പന്തളം: നിയന്ത്രണം വിട്ട ട്രെയിലര്‍ ലോറി ട്രക്കിലേക്ക് പാഞ്ഞു കയറി. പിന്നാലെ വന്ന രണ്ടു വാഹനങ്ങളും തകര്‍ത്ത് സമീപത്തെ കടയില്‍ ഇടിച്ച് നിന്നു. മൂന്നു പേര്‍ക്ക് പരുക്കേറ്റു.

സ്ഥിരം അപകട മേഖലയായ എം.സി റോഡിലെ കുളനടയില്‍ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം. കുളനട ജങ്ഷന് സമീപമാണ് നാലു വാഹനങ്ങള്‍ കൂട്ടയിടിച്ചത്. പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കില്‍ എതിര്‍ ഭാഗത്ത് നിന്നും വന്ന നാഷണല്‍ പെര്‍മിറ്റ് ട്രെയിലര്‍ ലോറി ഇടിച്ചു സമീപത്തെ കടയിലേക്ക് പാഞ്ഞു കയറി. ലോറി വരുന്നത് കണ്ട് ട്രക്ക് ബ്രേക്കിട്ടെങ്കിലും ഇടിച്ചു തെറിപ്പിച്ചു. ട്രക്ക് തെറിച്ചു ചെന്ന് ഇടിച്ചാണ് പിന്നാലെ വന്ന രണ്ടു കാറുകള്‍ തകര്‍ന്നത്.

കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിന് സമീപം ആണ് അപകടം. അപകടത്തില്‍ ലോറിയുടെയും ട്രക്കിന്റെയും കാറിന്റെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. രണ്ടു പേരെ അടൂര്‍ ഗവ.ആശുപത്രിയിലും ഒരാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഡീസലും ഓയിലും പരന്നൊഴുകി. ഗതാഗതക്കുരുക്കും രൂക്ഷമായി.അടൂരില്‍ നിന്നും അഗ്‌നിശമന സേനാ വിഭാഗം
സ്ഥലത്തെത്തി റോഡ് കഴുകി വൃത്തിയാക്കി ഗതാഗതം പുനസ്ഥാപിച്ചു.

രാവിലെ പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രക്കില്‍ ചെങ്ങന്നൂര്‍
ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലൊറി ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞു കയറി. ഈ സമയം ട്രക്കിന് പിന്നില്‍ വന്ന രണ്ട് കാറുകള്‍ ഒന്നിന് പിന്നില്‍ ഒന്നായി ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രെയിലര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു.

 

 

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓടിളക്കി വീട്ടില്‍ കയറി സാഹസിക ബലാല്‍സംഗം: പതിനേഴുകാരിയെ പീഡിപ്പിച്ചതിന് ഇന്‍സ്റ്റാഗ്രാം കാമുകന്‍ അറസ്റ്റില്‍

കോയിപ്രം: അടുപ്പത്തിലായ പതിനേഴു തികയാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സ…