
തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെയും നെഫ്രോളജി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡയാലിസിസ് എംപവര്‍മെന്റ് പ്രോഗ്രാം
ആരംഭിച്ചു. ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ പ്രഫ. ഡോ.ജോര്‍ജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ഡയറക്ടര്‍ ഡോ ജോണ്‍ വല്യത്ത് അധ്യക്ഷത വഹിച്ചു. രോഗികള്‍ക്ക് ഡയാലിസിസ്സിന് ഒപ്പവും അതിനു മുന്നോടിയായും വേണ്ട ഫിസിയോതെറാപ്പി സേവനങ്ങള്‍ ഇനി മുതല്‍ ബിലീവേഴ്‌സില്‍ ലഭ്യമായിരിക്കും.
ലൈഫ് കോച്ച് ആന്‍ഡ് മോട്ടിവേഷണല്‍ ട്രെയ്‌നര്‍ ചെറിയാന്‍ വര്‍ഗീസ് മുഖ്യാതിഥിയും ലൈഫ് ലോങ്ങ് ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപകന്‍ വി.എസ്. ശിഹാബ് വിശിഷ്ടാതിഥിയും ആയിരുന്നു. ഡയാലിസിസ് രോഗികള്‍ക്ക് ഫിസിയോ
തെറാപ്പിയുടെ ആവശ്യകതയെപ്പറ്റി നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഇ.ടി. അരുണ്‍ തോമസ് പ്രഭാഷണം നടത്തി. ഫാ തോമസ് വര്‍ഗീസ്, നെഫ്രോളജി വിഭാഗം മേധാവി ഡോ.രാജേഷ് ജോസഫ്, പി.എം.ആര്‍ വിഭാഗം മേധാവി ഡോ. തോമസ് മാത്യു എന്നിവര്‍ സംബന്ധിച്ചു.