
അടൂര്‍: മദ്യപിച്ച് വാഹനം ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവറെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട-അടൂര്‍ റൂട്ടില്‍ ഓടുന്ന ജാസ്മിന്‍ ബസിന്റെ ഡ്രൈവര്‍ രഞ്ജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ എട്ടിനുള്ള ട്രിപ്പില്‍ വച്ചാണ് ഇയാള്‍ക്ക് പിടിവീണത്. പത്തനംതിട്ടയില്‍ നിന്നും യാത്രക്കാരുമായി അടൂരിലേക്ക് വരുന്ന വഴിയാണ് ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന സംശയം വന്നത്. തുടര്‍ന്ന് ബസ് കസ്റ്റഡിയില്‍ എടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യാനായി മോട്ടോര്‍ വാഹന വകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും.
ട്രാഫിക് എസ്.ഐ സുരേഷ് കുമാര്‍ സി.പി.ഓമാരായ കൃഷ്ണനുണ്ണി, തമീം എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രൈവറെ പിടികൂടിയത്. വരും ദിവസങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്ന് ട്രാഫിക് എസ്.ഐ സുരേഷ് കുമാര്‍ അറിയിച്ചു.