
കൊടുമണ്‍: ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ കൊടുമണ്‍ പോലീസ് പിടികൂടി. കൊടുമണ്‍ സ്വദേശി രാജേഷ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കുട്ടി ബന്ധുവീട്ടില്‍ വച്ചാണ് പീഡിപ്പിക്കപ്പെട്ടത്. വിവരമറിഞ്ഞ പോലീസ് കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ കെ.എസ്. ധന്യയാണ് മൊഴിയെടുത്തത്. കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ.എഫ്.എം കോടതി രണ്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു.
പോലീസ് ഇന്‍സ്പെക്ടര്‍ പി. വിനോദിന്റെ നേതൃത്വത്തിലാണ് അനേ്വഷണം നടക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഊര്‍ജിതമാക്കിയ അനേ്വഷണത്തില്‍ പ്രതിയെ ഉടനടി കണ്ടെത്തി കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് സംഘം ഇയാളെ താമസസ്ഥലത്തു നിന്നും പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.