
വെല്ലൂർ (തമിഴ്നാട്): ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി.ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേക്കുള്ള പാസഞ്ചർ എക്‌സ്പ്രസിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.ട്രെയിൻ ഗഡ്പാഡിയിൽ എത്തിയപ്പോൾ റെയിൽവേ പൊലീസിൻ്റെ പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ ജനറൽ കമ്പാർട്ടുമെൻ്റിൽ ഉടമസ്ഥരില്ലാതെ കിടന്ന രണ്ട് ബാഗുകളിലായി സൂക്ഷിച്ച 25 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത കഞ്ചാവ് ഗഡ്പാഡി റെയിൽവേ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.കേരളത്തിലേക്ക് കടത്തുന്നതിനായി കൊണ്ടു വന്ന കഞ്ചാവാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.